रविवार, 31 अक्टूबर 2010

Pinneyum Pinneyum - Krishnagudiyil Oru Pranayakaalathu ::: Lyrics



Movie: Krishnagudiyil Oru Pranayakaalathu
Music : Vidyasagar
Singers : Yesudas / Chithra
Lyrics: Gireesh Puthencheri

പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന  മൃദുമന്ത്രണം

പുലര്‍ നിലാ ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാകാം
അലയുമീ തെന്നലെന്‍ കരളിന്റെ തന്ത്രിയില്‍
അലസമായ് കൈ വിരല്‍ ചേര്‍ത്തതാകാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാകാം
താനേ തുറക്കുന്ന ജാലക ചില്ലില്‍
തെളി നിഴല്‍ചിത്രം തെളിഞ്ഞതാകാം

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാകാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാകാം
അണിനിലാ തിരിയിട്ട മണിവിളക്കായ്  മനം
അഴകോടെ മിന്നി തുടിച്ചതാകാം
ആരും കൊതിക്കുന്നോരാള്‍ വന്നു ചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാകാം


For the complete list of Dreamy Songs click here

Share: